SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിന്റെ ഉദ്ഘാടമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബ​ഗാന് വിജയം നേടിക്കൊടുത്തത് റോയ് കൃഷ്ണയുടെ ഏക ​ഗോളാണ്. ബ്ലാസ്റ്റേഴ്സിനെതിരെ ഈ ഫിജി താരത്തിന്റെ ആദ്യ ​ഗോളാണിത്. എന്നാൽ ​ഗോൾ നേടിയങ്കിലും മറ്റൊരു കാര്യത്തിൽ റോയ് കൃഷ്ണ നിരാശനാണ്.

ബ്ലാസ്റ്റേഴ്സിനെതിരെ താൻ ഒരുപാട് അവസരങ്ങൾ പാഴിക്കിയെന്നും, അതല്ലായിരുന്നെങ്കിൽ ഹാട്രിക്ക് നേടാമിയിരുന്നുവെന്നുമാണ് റോയ് പറയുന്നത്. ഹാട്രിക്ക് നേടാനാകാത്തിൽ എനിക്ക് നിരാശയുണ്ട്, ആ അവസരങ്ങൾ പാഴാക്കിയത് എങ്ങനെയെന്നതിൽ ഞാൻ അത്ഭതപ്പെടുന്നു, ഇത് വ്യക്തമാക്കുന്നത് ഞാൻ ഇനിയുമേറെ കഠിനാധ്വാനം ചെയ്യാനുണ്ടെന്നാണ്, വെറും രണ്ടാഴ്ച മാത്രം പരിശീലനം നടത്തിയശേഷമാണ് ഞാൻ കളിക്കാനിറങ്ങിയത്, റോയ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനെതിരായ വിജയം കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബം​ഗാളിനെ നേരിടുമ്പോൾ എ.ടി.കെയെ സഹായിക്കുമെന്നും റോയ് പറഞ്ഞു. കൊൽക്കത്ത ഡെർബിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, ആ മത്സരത്തിനായി ഞാൻ കാത്തിരിക്കുകയാണ്, എന്ത് വിലകൊടുത്തും ആ മത്സരം ‍‍ഞങ്ങൾക്ക് ജയിക്കണം, റോയ് പറഞ്ഞു.