SHARE

യുവേഫ യൂറോപ്പ ലീഗ് മത്സരത്തിൽ ഡൈനാമോ കീവിനെതിരെ ചെൽസിക്ക് തകർപ്പൻ ജയം. തങ്ങളുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയം കണ്ടത്. പതിനേഴാം മിനുറ്റിൽ പെഡ്രോയിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ ചെൽസിക്ക് വേണ്ടി വില്ല്യൻ (65-ം മിനുറ്റ്), ഹഡ്സൺ ഒഡോ (90 മിനുറ്റ്) എന്നിവരും ഗോളുകൾ നേടി.

അതേ സമയം പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനൽ യൂറോപ്പ ലീഗിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി. ലീഗ് വൺ ടീമായ റെനസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സനൽ പരാജയപ്പെട്ടത്. റെനസിന്റെ ഹോംഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇവോബി മൂന്നാംമിനുറ്റിൽ സന്ദർശകരെ മുന്നിലെത്തിച്ചു. എന്നാൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കവെ ആഴ്സനലിന്റെ സോക്രട്ടീസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തെ മാറ്റി മറിച്ചു. പത്ത് പേരായി ചുരുങ്ങിയ ആഴ്സനൽ പിന്നീട് പതറുന്നതാണ് കണ്ടത്‌. ബോറിഗഡ്, സർ എന്നിവരുടെ ഗോളും, നാച്ചോയുടെ സെൽഫ് ഗോളും റെനസിന് കരുത്തായപ്പോൾ മത്സരത്തിൽ 3-1 ന്റെ തകർപ്പൻ ജയം അവർ സ്വന്തമാക്കുകയായിരുന്നു.