SHARE

ഫ്രഞ്ച് സൂപ്പർ താരം പോൾ പോ​ഗ്ബയടക്കമുള്ള കളിക്കാരെ റഷ്യൻ ആരാധകർ വംശീയമായി അധിക്ഷേപിച്ച സംഭവത്തില് റഷ്യൻ ഫുട്ബോൾ അസോസിയേഷന് ഫിഫ പിഴ വിധിച്ചു. 22,000 യൂറോയാണ് ഫിഫ പിഴ വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ സെന്റ് പീറ്റേഴ്സ്ബർ​ഗിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരം ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ​ഗോളിന് ജയിച്ചിരുന്നു. ഇതിനിടെയാണ് പോ​ഗ്ബ, എൻ​ഗോളോ കാന്റെ, ഓസ്മെൻ ഡെംബെലെ തുടങ്ങിയ കളിക്കാർക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്. ലോകകപ്പിൽ നിർണായകമായ സെമി ഫൈനൽ അടക്കുള്ള ഏഴ് മത്സരങ്ങൾ അരങ്ങേറുന്ന സ്റ്റേഡിയമാണ് സെന്റ് പീറ്റേഴ്സ്ബർ​ഗിലേത്. നേരത്തെ ഇതേ സ്റ്റേഡിയത്തിൽ നടന്ന യൂറോപ്പാ ലി​ഗ് മത്സരങ്ങൾക്കിടെയിലും താരങ്ങളെ വംശയമാധി അധിക്ഷേപിച്ചിരുന്നു.

കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതിൽ കുപ്രസിദ്ധരാണ് റഷ്യൻ ആരാധകർ. ലോകകപ്പിലും വംശീയാധിക്ഷേപ ഭീഷണി നിൽനിൽക്കുന്നുണ്ട്. സെനിത് സെൻ്‍റ് പീറ്റേഴ്സ്ബർ​ഗ്, സ്പാർട്ടാക്ക് മോസ്കോ എന്നീ ക്ലബുകൾക്ക് കഴിഞ്ഞ മാസം ഇത്തരം സംഭവത്തിൽ പിഴ വിധിച്ചിരുന്നു. നേരത്തെ 2014-ൽ ആരാധകർ, എതിർ താരങ്ങൾ വംശീയായി അധിക്ഷപിച്ചതോടെ. മറ്റൊരു സൂപ്പർ ക്ലബായ സി.എസ്.കെ.എ മോസ്കോയ്ക്ക്, ആളില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കേണ്ടിവന്നിട്ടുണ്ട്.