SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിനുള്ള മഹാരാഷ്ട്ര ടീമിനെ പ്രഖ്യാപിച്ചു. പതിനാലാം സീസൺ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായ യുവ ബാറ്റ്സ്മാൻ റുതുരാജ് ഗെയിക്ക്വാദാണ് ടൂർണമെന്റിൽ അവരെ നയിക്കുന്നത്. ഇന്ത്യൻ സീനിയർ താരം കേദാർ ജാദവും ടീമിലിടം പിടിച്ചിട്ടുണ്ട്. അതേ സമയം പരിക്കിനെത്തുടർന്ന് മറ്റൊരു സൂപ്പർ താരമായ രാഹുൽ ത്രിപാതിക്ക് സ്ക്വാഡിൽ ഇടം പിടിക്കാനായില്ല.

സയ്യിദ് മുഷ്താഖ് അലി‌ ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് എ യിലാണ് ഇക്കുറി മഹാരാഷ്ട്ര കളിക്കുന്നത്. നവംബർ നാലിന് കരുത്തരായ തമിഴ്നാടിനെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ പോരാട്ടം. ലക്നൗവിലാണ് അവർ ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും കളിക്കുക.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള‌ മഹാരാഷ്ട്ര ടീം ഇങ്ങനെ: റുതുരാജ് ഗെയിക്ക്വാദ് (ക്യാപ്റ്റൻ), നൗഷാദ് ഷെയിഖ്, യാഷ് നഹർ, കേദാർ ജാദവ്, അസിം കാസി, രഞ്ജീത് നികാം, സത്യജീത് ബച്ചവ്, തരൺജിത് സിംഗ് ധില്ലൺ, മുകേഷ് ചൗധരി, അഷയ് പൽകർ, മനോജ് ഇംഗിൾ, പ്രദീപ് ദാദെ, ഷംഷുസാമ‌ കാസി, സ്വപ്നിൽ ഫുൽ പഗർ, ദിവ്യാംഗ് ഹിൻഗനേക്കർ, സുനിൽ യാദവ്, ധരഞ്ജ് സിംഗ് പർദേശി, സ്വപ്നി ഗുഗലെ, പവൻ ഷാ, ജഗ്ദീഷ് സോപ്.