SHARE

വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റിക്കിടെ അപകടത്തില്‍ നിന്ന് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും സഞ്ജയ് മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു സംഭവം. കമന്ററി ബോക്‌സിന്റെ വാതിലാണ് തകര്‍ന്നു വീണത്. ഗവാസ്‌ക്കറും മഞ്ജരേക്കറും വാതലിലൂടെ അകത്തു പ്രവേശിച്ചതിനു പിന്നാലെയായിരുന്നു സംഭവം.

അപകടത്തില്‍ ഗവാസ്‌ക്കറിനും മഞ്ജരേക്കറിനും പരിക്ക് പറ്റിയില്ല. മത്സരത്തിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. സ്റ്റേഡിയത്തിലെ ആദ്യത്തെ രാജ്യാന്തര മത്സരമായിരുന്നു ചൊവ്വാഴ്ച നടന്നത്. വന്‍ ജയത്തോടെ ഇന്ത്യ പരമ്പര അനായാസം സ്വന്തമാക്കുന്നതിനാണ് ലക്‌നൗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.