കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം എസ്. മിഥുന് ആദ്യ അവസരം അത്ര സുഖകരമായില്ല. മാരകഫോമില്‍ ബാറ്റുചെയ്ത ക്രിസ് ലിന്നും സുനില്‍ നരെയ്നും മലയാളി താരത്തെ നന്നായി പ്രഹരിച്ചെങ്കിലും സ്വപ്നലോകത്തേക്ക് കാലെടുത്തു വച്ചതിന്റെ സന്തോഷത്തിലാണ് ഈ ആലപ്പുഴ സ്വദേശി. രണ്ടോവര്‍ മാത്രം എറിഞ്ഞ മിഥുന് 27 റണ്‍സ് വഴങ്ങി. ആദ്യ ഓവറില്‍ സുനില്‍ നരെയ്ന് മിഥുമിനെ രണ്ട് തവണ സിക്സറിന് പറത്തി 14 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഓവറില്‍ ഉത്തപ്പയും ലിന്നും ചേര്‍ന്ന് 13 റണ്‍സടിച്ചു.
ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്ന മിഥുനിനെ രാജസ്ഥാന് റോയല്സല് സ്വന്തമാക്കിയത് 20 ലക്ഷത്തിനാണ്. ഓള് ഇന്ത്യാ പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് മിഥുന് കാഴ്ചവച്ചത്. പിന്നീട് എസ്ബിഐക്ക് വേണ്ടി കളിച്ചമിഥുന് കനറാബാങ്കിനെതിരേ നേടിയത് നാലുവിക്കറ്റുകളാണ്. ഈ പ്രകടനമാണ് കേരള സീനിയര്‍ ടീം ട്വന്റി 20ല്‍ കളിക്കാന്‍ മിഥുന് വഴിതുറന്നത്.
കേരളത്തിനായി ആദ്യമത്സരത്തില്‍ തന്നെ ആന്ധ്രക്കെതിരേ വിക്കറ്റ് നേടുവാന്‍ മിഥുന് സാധിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും സാധിച്ചു. പിന്നീടാണ് രാജസ്ഥാന് റോയന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. ട്രയല്‍സില്‍ നല്ല പ്രകടനം കാഴ്ചവച്ചു. അപ്രതീക്ഷിതമായിട്ടാണ് രാജസ്ഥാന് ഈ താരത്തെ ടീമിലെടുക്കുന്നത്. സഞ്ജു സാംസണിന്റെ സാന്നിധ്യവും മിഥുന് ഗുണംചെയ്തു.