SHARE

ഓസ്ട്രേലിയയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 492 റൺസിന്റെ പടുകൂറ്റൻ വിജയം. റൺ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ നാലാമത്തെ വിജയമാണിത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 612 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്  കേവലം 119 റൺസിന് പുറത്തായാണ് വൻ നാണക്കേട് ഏറ്റു വാങ്ങിയത്. 6 വിക്കറ്റെടുത്ത പേസ് ബൗളർ വെർണോൺ ഫിലാൻഡറാണ് ഓസീസിനെ തകർത്തത്. ഇതോടെ നാല് മത്സര ടെസ്റ്റ് പരമ്പരയിൽ (3-1)ന്റെ ജയവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്കോർ : ദക്ഷിണാഫ്രിക്ക : 488, 344/6 (ഡിക്ലയേഡ്), ഓസ്ട്രേലിയ : 221, 119.

ദക്ഷിണാഫ്രിക്ക വെച്ച് നീട്ടിയ 612 റൺസെന്ന ഹിമാലയൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 88/3 എന്ന നിലയിലാണ് അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയത്. എന്നാൽ കാര്യങ്ങൾ തുടക്കം മുതലേ അവരുടെ പിടി വിട്ട് പോയി. തലേന്നത്തെ സ്കോറിനോട് ഒരു റൺസ് പോലും കൂട്ടിച്ചേർക്കുന്നതിന് മുൻപ് അവർക്ക് ഷോൺ മാർഷിനേയും, മിച്ചൽ മാർഷിനേയും നഷ്ടമായി.

പിന്നീട് മത്സരത്തിന്റെ പരാജയ മാർജിൻ എത്രത്തോളം കുറയ്ക്കാൻ ഓസീസിന് കഴിയുമെന്നതിൽ മാത്രമാണ് ആരാധകർക്ക് ആകാംക്ഷയുണ്ടായിരുന്നത്. ഫിലാൻഡർ ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ പവലിയനിലേക്ക് ഒന്നൊന്നായി തിരിച്ചെത്തിക്കൊണ്ടിരുന്നു. അവസാനം 9 റൺസെടുത്ത നഥാൻ ലിയോൺ റണ്ണൗട്ടായതോടെ 512 റൺസിന്റെ സ്വപ്ന ജയം ദക്ഷിണാഫ്രിക്കയെ തേടിയെത്തുകയായിരു‌ന്നു.

ഫിലാൻഡർ 21 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയപ്പോൾ, 2 വിക്കറ്റെടുത്ത മോർനെ മോർക്കലും ദക്ഷിണാഫ്രിക്കൻ ബോളിംഗിൽ തിളങ്ങി. 8 ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായപ്പോൾ 42 റൺസെടുത്ത ഓപ്പണർ ജോ ബേൺസാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറർ.