SHARE

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണിത്. ദേശീയ ടീമിൽ ഒരു കാലത്ത് ഒന്നിച്ചുകളിച്ച സൂപ്പർതാരങ്ങളാണിപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ വിവിധ വിഭാ​ഗങ്ങളിൽ തലപ്പത്തുള്ളത്. വിഖ്യാത ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലി ബിസിസിഐ പ്രസിഡന്റ് ആയതിന് പിന്നാലെ രാഹുൽ ദ്രാവിഡ് ടീം പരിശീലകനായി. ഇതിനുശേഷം വിവിഎസ് ലക്ഷ്മൺ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരനുമായി.

ഇതിഹാസതാരങ്ങളുടെ കൂട്ടുത്തൽ ഇപ്പോൾ ഔദ്യോ​ഗിക പദവികൾ ഒന്നും വഹിക്കാത്തത് സച്ചിൻ തെണ്ടുൽക്കറാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം സച്ചിനും ബിസിസിഐ റോൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഇക്കാര്യത്തിൽ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജെയ് ഷാ പലപ്പോഴും മാധ്യമങ്ങളുടെ റഡാറിലുള്ള ആളല്ല, പക്ഷെ എന്ത് കാര്യമാണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ വളരെ വ്യക്തതയുണ്ട് അദ്ദേഹത്തിന്, ദ്രാവിഡിനെ ദേശീയ ടീം പരിശീലകനാക്കിയതും ലക്ഷ്മണിനെ എൻസിഏ ഡയറക്ടറാക്കിയതും ഉദാഹരണങ്ങൾ, അധികം വൈകാതെ തന്നെ ബിസിസിഐയിൽ ഒരു ചുമതലയേറ്റെടുക്കാൻ സച്ചിനെ പ്രരിപ്പിക്കുകയാണിപ്പോൾ അദ്ദേഹം, ചില ബിസിസിഐ അം​ഗങ്ങൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.