SHARE

കാഴ്ച്ചാ പരിമിതിയുള്ള ക്രിക്കറ്റ് സംഘടനയായ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയ്ക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബി സി സി ഐയ്ക്ക് കത്ത് നല്‍കി.

പാകിസ്ഥാനെ തകര്‍ത്ത് ഈ വര്‍ഷത്തെ ബ്ലൈന്‍ഡ് ലോകകപ്പ് ഇന്ത്യ നേടിയതിന് ആഴ്ച്ചകള്‍ക്ക് ശേഷമാണ് സച്ചിന്‍ ബി സി സി ഐ അഡ്മിനിസ്‌ട്രേഴ്‌സ് കമ്മിറ്റി ചെയര്‍മാന് കത്തയച്ചിരിക്കുന്നത്. ‘ തുടര്‍ച്ചയായ നാലാം തവണയും ബ്ലൈന്‍ഡ് ലോകകപ്പ് നേടിയതിരിക്കുകയാണ് ഇന്ത്യ. അത് കൊണ്ട് തന്നെ അസോസിയേഷനെ അംഗീകാരിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്നും സച്ചിന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

കാഴ്ച്ചാപരിമിതിയുള്ള താരങ്ങളെ ബി സി സി ഐ പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്നും ബി സി സി ഐയ്ക്ക് നല്‍കിയ കത്തില്‍ സച്ചിന്‍ എഴുതിയിട്ടുണ്ട്. ‘ മികച്ച രീതിയിലുള്ള പോരാട്ട വീര്യമാണ് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പില്‍ കാണിച്ചത്, ഇന്ത്യയ്ക്ക് വേണ്ടി നാലാം തവണയും അവര്‍ കിരീടം നേടിയിരിക്കുന്നു, അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബി സി സി ഐ ഉടന്‍ തീരുമാനമെടുക്കണം,’ – സച്ചിന്‍ പറഞ്ഞു.

എന്തായാലും സച്ചിന്റെ പുതിയ നീക്കം ക്രിക്കറ്റ് ലോകത്തിൻ്റെ കയ്യടി നേടിയിരിക്കുകയാണ്. എന്തായാലും സച്ചിന്റെ ആവശ്യം നടന്നാല്‍ അത് ഇന്ത്യന്‍ കായിക ലോകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.