SHARE

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. വളരെ വ്യത്യസ്മായ രീതിയിലാണ് സച്ചിന്റെ ഓണാശംസകള്‍. ട്വിറ്ററിലൂടെയാണ് സച്ചിന്‍ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

കാലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന പ്രണവിന്റെ ചിത്രം പങ്കു വെച്ചുകൊണ്ടായിരുന്നു സച്ചിന്‍ തന്റെ ഓണാശംസകള്‍ ട്വിറ്ററില്‍ കുറിച്ചത്. സച്ചിന്റെ ആശംസക്കുറിപ്പ് ഇപ്രകാരമായിരുന്നു.

‘എല്ലാവര്‍ക്കും ഓണാശംസകള്‍. ഈ ആഘോഷം എല്ലാവര്‍ക്കും സന്തോഷത്തിന്റേയും സമൃദ്ധിയുടേതുമാവട്ടെ. എന്റെ കഴിഞ്ഞ കേരള സന്ദര്‍ശനത്തിലാണ് പ്രണവിനെ പരിചയപ്പെട്ടത്. പരിമിതികള്‍ മറികടന്ന് കാലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന കലാകാരനാണ് അദ്ദേഹം. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. കേരളത്തിന്റെ സ്പിരിറ്റിനെയാണ് ഇത് യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്.’