SHARE

ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് തയാറെടുക്കുന്ന പാക്കിസ്ഥാന്‍ തങ്ങളുടെ താരങ്ങളോട് കര്‍ശനമായി പറഞ്ഞിരിക്കുകയാണ് ഭാര്യമാരെ കൂടെ കൂട്ടേണ്ടതില്ലെന്ന്. ടീം ഔദ്യോഗിക സംഘത്തില്‍ ഭാര്യയെയോ കുടുംബാംഗങ്ങളെയോ കൂട്ടാന്‍ പറ്റില്ല. എന്നാല്‍ സ്വന്തം ചെലവില്‍ കുടുംബാംഗങ്ങള്‍ വരുന്നതിനെ പിസിബി എതിര്‍ക്കില്ല. ഇവര്‍ക്ക് പക്ഷേ താരങ്ങള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കാനാകില്ല.

താരങ്ങളുടെ ഭാര്യമാര്‍ കൂടെ വന്നാല്‍ കളിക്കാരുടെ ഏകാഗ്രത നഷ്ടപ്പെടുമെന്നാണ് പിസിബി പറയുന്നത്. മുന്‍കാലങ്ങളില്‍ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ താരങ്ങള്‍ക്ക് അനുമതി നല്കിയിരുന്നു. ലോകകപ്പ് ഒഴികെയുള്ള വിദേശ പര്യടനങ്ങളില്‍ സാധാരണയായി കുടുംബാംഗങ്ങളെ പിസിബി അനുവദിക്കാറുണ്ട്.