SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വിജയക്കുതിപ്പ് തുടരുന്നതിനിടെ ലിവർപൂളിന് ആശങ്കയായി സൂപ്പർതാരം സാദിയോ മാനെയുടെ പരുക്ക്. ഇന്നലെ വോൾവറാംപ്ടനെതിരായ നടന്ന ലീ​ഗ് മത്സരത്തിനിടെയാണ് മുന്നേറ്റതാരമായ മനെയ്ക്ക് പരുക്കേറ്റത്.

മത്സരത്തിന്റെ ആദ്യ പകുതയിൽ തന്നെ ഒരു പാസ് സ്വീകരിക്കാൻ ഓടുന്നതിനിടെയാണ് മാനെയ്ക്ക് പരുക്കേറ്റത്. ഇതോടെ ഉടൻ തന്നെ താരത്തെ പിൻവലിച്ചു. തുടർന്ന് ആദ്യ ഘട്ട പരിശോധനയ്ക്ക് ശേഷം കാലിന്റെ പിൻതുടഞരമ്പിനാണ് പരുക്കേറ്റതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന പ്രതീക്ഷയിലാണ് പരിശീലകൻ യൂർ​ഗൻ ക്ലോപ്പ് അടക്കമുള്ളവർ. എങ്കിലും വിദ​ഗ്ധ പരിശോധനയ്ക്ക് ശേഷമെ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളു.

സീസണിൽ ലിവർപൂളിന്റെ കുതിപ്പിൽ നിർണായപങ്ക് വഹിക്കുന്ന താരമാണ് മാനെ. ഇതുവരെ പ്രീമിയർ ലീ​ഗിലെ പതിനൊന്ന് അടക്കം എല്ലാ മത്സരപ്പോരാട്ടങ്ങളിൽ നിന്നുമായി 15 ​ഗോളുകൾ മാനെ നേടി.