SHARE

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നാണ് വൃദ്ധിമാൻ സാഹയെ സീനിയർ ജേണലിസ്റ്റ് ബോറിയ മജുംദാർ, ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. അഭിമുഖത്തിന് വേണ്ടിയായിരുന്നു ബോറിയയുടെ ഭീഷണിപ്പെടുത്തലെന്നാണ് സാഹ പറഞ്ഞത്. അന്ന് ബോറിയയുടെ പേര് സാഹ വെളിപ്പെടുത്തിയില്ലെങ്കിലും, പിന്നീട് ഇക്കാര്യം പരസ്യമായി.

സംഭവം വിവാദമായതോടെ ബിസിസിഐ ഇടപെടലുണ്ടായി. അന്വേഷണങ്ങൾക്കൊടുവിൽ ബോറിയയെ രണ്ട് വർഷത്തേക്ക് വിലക്കാനും തീരുമാനിച്ചു. വിവാദസംഭവങ്ങൾ അരങ്ങേറി മാസങ്ങൾക്ക് ശേഷം അതേക്കുറിച്ച പ്രതികരിച്ചിരിക്കുകയാണ് സാഹയിപ്പോൾ. സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാഹ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചത്.

ഒരു ഇന്റർവ്യൂ ലഭിക്കാനായി ഒരു ജേണലിസ്റ്റ് ഏതറ്റം വരെ പോകുമെന്ന് ഏവരേയും കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം, എന്നാൽ അദ്ദേഹം ഇക്കാര്യങ്ങൾ മുമ്പും ചെയ്തതായി ഞാൻ പിന്നീട് അറിഞ്ഞു, അതുകൊണ്ടാണ് ബിസിസിഐ ഇടപെട്ടതും അദ്ദേഹത്തെ ശിക്ഷിച്ചതും, ആദ്യം ഈ സംഭവത്തെക്കുറിച്ച് പരസ്യമായി പറയണമെന്ന് എനിക്ക് തോന്നിയില്ല, കാരണം ആരുടേയും കരിയർ നശിപ്പിക്കാൻ ഞാൻ ആ​ഗ്രഹിച്ചിരുന്നില്ല, എന്നാൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒരു കുറ്റബോധം പോലുമില്ല, പിന്നെയെന്തിനാണ് ഞാൻ മാത്രം മൗനം പാലിക്കുന്നത്, സാഹ പറഞ്ഞു.