SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം സഹൽ അബ്ദുൾ സമദിന് കളിക്കാൻ സാധിച്ചേക്കും. കഴിഞ്ഞ ദിവസം ഇന്ത്യക്കായി കളിക്കവെ സഹലിന് പരുക്കേറ്റിരുന്നു. എന്നാൽ ഇത് പ്രശ്നമുള്ളതല്ല എന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്യുന്നത്.

ഇന്നലെ വിയറ്റ്നാമിനെതിരെ ഇന്ത്യയുടെ സൗഹൃദമത്സരത്തിനിടെയാണ് സഹലിന് പരുക്കേറ്റത്. സ​ഹലിന്റെ വലതുകാൽപാദത്തിൽ എതിരാളിയുടെ ചവിട്ടേൽക്കുകയായിരുന്നു. തുടർന്ന് താരത്തെ സ്കാനിങ്ങിന് വിധേയനാക്കി. ഇതോടെ കാൽപാദത്തിൽ ഒടിവൊന്നുമില്ല എന്നും വ്യക്തമായി. ഈ സാഹചര്യത്തിൽ അഞ്ചോ ആറോ ദിവസത്തിനുള്ളിൽ സഹൽ ഫിറ്റ് ആകുമെന്നാണ് സൂചന.

അടുത്ത വെള്ളിയാഴ്ചയാണ്( ഒക്ടോബർ ഏഴ്) ഐഎസ്എൽ ഒമ്പതാം സീസൺ തുടങ്ങുക. ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബം​ഗാളിനെയാണ് നേരിടുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.