SHARE

ഐസ്‌ലൻഡിലെ മുൻനിര ക്ലബ്ബായ ഐബിവി വെസ്റ്റ്മന്നയ്‌ജാർ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരവും ഏറെ ആരാധകരുമുള്ള സഹൽ അബ്ദുൽ സമദിനെ ലോൺ അടിസ്ഥാനത്തിൽ അയക്കാൻ ഒരുങ്ങിയെന്നും വിസ പ്രശ്നങ്ങളാൽ അദ്ദേഹത്തെ അയക്കേണ്ടതില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് തീരുമാനം എടുത്തതായും കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് ഡയറക്ടർ കരോലിസ് സ്കിൻകിസ്. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്

മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ ഡേവിഡ് ജെയിംസിന്റെ അസിസ്റ്റന്റായിരുന്ന ഹെർമൻ ഹ്രെയോർസണാണ് ഐസ്‌ലൻഡ് ക്ലബ്ബിന്റെ പരിശീലകൻ. എല്ലാ കക്ഷികളുമായും ചർച്ചകൾ ആരംഭിച്ചു, രണ്ട് ക്ലബ്ബുകളും സഹലും താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, ലോൺ നീക്കം ഒടുവിൽ ഫലവത്തായില്ല.

“ഓഗസ്റ്റ് അവസാനം വരെ സഹലിനെ ലോണിൽ നൽകാൻ ഞങ്ങൾക്ക് വ്യക്തമായ താൽപ്പര്യമുണ്ടായിരുന്നു,ചുരുങ്ങിയ കാലയളവിൽ അയക്കുന്നതിന്റെ വിസ പ്രശ്നങ്ങൾ നില നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സഹലിനെ നോട്ടമിട്ട ഐബിവി വെസ്റ്റ്മന്നയ്‌ജാർ 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ ആറ് തോൽവിയും നാല് സമനിലയുമായി ഐസ്‌ലാൻഡ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്താണ്.