SHARE

മൈസൂരില്‍ നടക്കുന്ന അണ്ടര്‍ 23 വനിതാ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ റെഡ് ടീമിലേക്ക് രണ്ടു മലയാളി പെണ്‍കുട്ടികള്‍. സജനയും മിന്നു മണിയുമാണ് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുക. അടുത്തമാസം നാലു മുതല്‍ എട്ടുവരെയാണ് ടൂര്‍ണമെന്റ്. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ഇരുവര്‍ക്കും നീലജേഴ്‌സിയിലേക്കുള്ള ദൂരം അകലെയാകില്ല.

അണ്ടര്‍ 23 വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് സജന അറിയപ്പെടുന്നത്. സമീപകാലത്ത് കേരള വനിതകളുടെ നേട്ടത്തിന് പിന്നിലെല്ലാം ഈ പെണ്‍കുട്ടിയുടെ നിര്‍ണായക പ്രകടനമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷവും ചലഞ്ചര്‍ ട്രോഫിയില്‍ കളിച്ചിരുന്നു സജന. മിതലിരാജും സ്മൃതി മന്ദാന ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളെല്ലാം ചലഞ്ചര്‍ ട്രോഫിയില്‍ കളിക്കും.