SHARE

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉറുഗ്വെയെ നേരിടുന്ന ഈജിപ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം മൊഹമ്മദ് സാല ആദ്യ ഇലവനിൽ ഇല്ലാത്തതാണ് ശ്രദ്ധേയം. കഴിഞ്ഞ മാസാവസാനം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെയേറ്റ പരിക്കിൽ നിന്ന് പൂർണനായി മോചിതനാകാത്തതാണ് സാലയ്ക്ക് തിരിച്ചടിയായത്.

എന്നാൽ ഇന്ന് തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന സാല ഉറുഗ്വെയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ചേക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. പരിശീലകൻ ഹെക്ടർ കൂപ്പറും ഇത്തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു. 28 വർഷങ്ങൾക്ക് ശേഷം ഈജിപ്റ്റ് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത് യോഗ്യതാ റൗണ്ടിലെ സാലയുടെ തകർപ്പൻ പ്രകടനങ്ങളായിരുന്നു.