SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ വിദേശ സൂപ്പർ താരങ്ങൾക്ക് ആവശ്യക്കാരില്ല. ലോകകപ്പിനെത്തുടർന്ന് അടുത്ത സീസൺ ഐപിഎല്ലിൽ മുഴുവൻ സമയ സാന്നിധ്യം ഉറപ്പില്ലാത്തതാണ് വിദേശ താരങ്ങൾക്ക് ലേലത്തിൽ തിരിച്ചടിയായത്. ഏഞ്ചലോ മാത്യൂസ്, ഷോൺ മാർഷ്, ഹഷീം അംല എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് വിൽക്കപ്പെടാതെ പോയ പ്രമുഖർ‌.

അതേ സമയം ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറൻ ലേലത്തിൽ നേട്ടംകൊയ്തു. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 7.2 കോടി രൂപ നൽകി കിംഗ്സ് ഇലവൻ പഞ്ചാബാണ് സ്വന്തമാക്കിയത്‌. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടന്ന ശക്തമായ ലേലം വിളിക്ക് ശേഷമായിരുന്നു ‌സാം കറനെ പഞ്ചാബ് ടീമിലെത്തിച്ചത്.

അൻപത് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെൻ റിച്ച് ക്ലാസനെ അതേ വിലയ്ക്ക് റോയൽചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ. പേസ് ബൗളർ ബരീന്ദർ സ്രാനെ സ്വന്തമാക്കാൻ 3.4 കോടി രൂപയാണ്  മുംബൈ ഇന്ത്യൻസ് മുടക്കിയത്. ന്യൂസിലൻഡ് ബോളർ ലോക്കി ഫെർഗൂസനെ 1.6 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചു.

വിൽക്കപ്പെടാതെ പോയ പ്രമുഖ താരങ്ങൾ – ഉസ്മാൻ ഖവാജ, ഹസ്രത്തുള്ള സസായ്, റീസ ഹെൻഡ്രിക്ക്സ്, ഷോൺ മാർഷ്, ഹഷീം അംല, സൗരഭ് തിവാരി, കോറി ആൻഡേഴ്സൺ, റിഷി ധവാൻ, ജേസൺ ഹോൾഡർ, ലൂക്ക് റോഞ്ചി, മുഷ്ഫിഖുർ റഹീം, കുശാൽ പെരേര, ഗ്ലെൻ ഫിലിപ്സ്, വിനയ് കുമാർ, കെയിൻ റിച്ചാർഡ്സൺ, മോർനെ മോർക്കൽ, ഡെയിൽ സ്റ്റെയിൻ.