SHARE

2022-ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകപ്പിന്റെ ​ഗ്ലോബൽ അംബാസഡറായി സൂപ്പർ താരം സാമുവൽ എറ്റുവിനെ നിയോ​ഗിച്ചു. ഖത്തർ ലോകകപ്പിന്റെ സംഘാടനത്തിനായി നിയോ​ഗിച്ച പ്രധാന സുപ്രീം കമ്മിറ്റിയിലാണ് അംബാസിഡർ റോളിൽ എറ്റു എത്തുക. നിലവിൽ ഖത്തർ ലീ​ഗിൽ കളിക്കുകയും ചെയ്യുന്ന താരമാണ് എറ്റു

ബാഴ്സലോണയിൽ എറ്റുവിന്റെ സഹതാരമായിരുന്ന സ്പാനിഷ് ഇതിഹാസതാരം സാവി ഹെർണാണ്ടസ് നേരത്തെ തന്നെ ഈ റോൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ എറ്റു കൂടി എത്തുന്നതോടെ ലോകകപ്പിന്റെ ഒരുക്കൾക്ക് താരപരിവേശം വർദ്ധിപ്പിക്കാനണ് ഖത്തർ ലക്ഷ്യമിടുന്നത്. കാമറൂണിന്റെ ഇതിഹാസതാരമായ എറ്റു നാല് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്

അഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം നാല് തവണ സ്വന്തമാക്കിയ കളിക്കാരനാണ് എറ്റു. കാമറൂൺ ദേശീയ ടീമിനൊപ്പം രണ്ട് ആഫ്രിക്കൻ നേഷൻസ് കപ്പും എറ്റു സ്വന്തമാക്കിയിട്ടുണ്ട്. കാമറൂണിന്റെ ഏറ്റവും മികച്ച ​ഗോൾവേട്ടക്കാരനും എറ്റു തന്നെ