SHARE

യൂറോ യോ​ഗ്യതാ റൗണ്ടിൽ കസാഖ്സ്ഥാനെതിരായ മത്സരത്തിൽ തോറ്റെങ്കിലും സാൻ മരീനോയ്ക്ക് ഒരു കാര്യത്തിൽ ആശ്വസിക്കാം. സ്വന്തം നാട്ടിൽ നേരിട്ടിരുന്ന കനത്ത ​ഗോൾവരൾച്ചയ്ക്ക് ആറ് വർഷത്തിന് ശേഷം പരിഹാരം കണ്ടതാണ് ഈ കുഞ്ഞുടീമിന്റെ ആശ്വാസം

കസാഖ്സ്ഥാനോട് ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് സാൻ മരീനോ സ്വന്തം നാട്ടിൽ തോറ്റത്. 76-ാം മിനിറ്റിൽ ഫിലിപ്പോ ബെരാർഡിയാണ് ടീമിന്റെ ആശ്വാസ​ഗോൾ നേടിയത്. ഒപ്പം ആറ് വർഷം നീണ്ട സ്വന്തം നാട്ടിലെ ​ഗോൾദാരിദ്ര്യവും അവസാനിപ്പിച്ചു. 2013 സെപ്റ്റംബറിൽ പോളണ്ടിനോട് ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് തോറ്റപ്പോഴാണ് ഇതിനുമുമ്പ് സാൻമരീനോ സ്വന്തം മണ്ണിൽ വലകുലുക്കിയത്.

-Advertisement-

ഈ ​ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ രണ്ട് വർഷം നീണ്ട ​ഗോൾവരൾച്ചയും സാൻ മരീനോ അവസാനിപ്പിച്ചു. 2017 സെപ്റ്റംബറിൽ അസർബൈജാനോട് തോറ്റപ്പോഴാണ് ഇതിനുമുമ്പ് ഒരു മത്സരത്തിൽ സാൻ മരീനോ വലകുലുക്കിയത്.