SHARE
സന്ദീപ് വാര്യർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ മലയാളി താരം സന്ദീപ് വാര്യരെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. പരുക്കിനെത്തുടർന്ന് ഐപിഎൽ നഷ്ടമാകുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് സന്ദീപിനെ മുംബൈ ഒപ്പം കൂട്ടുന്നത്.

31-കാരനായ സന്ദീപിന്റെ മൂന്നാം ഐപിഎൽ ടീമാണ് മുംബൈ. റോയൽ ചാലഞ്ചേഴ്സ് ബെം​​ഗളുരുവിലൂടെയാണ് സന്ദീപ് ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും ഭാ​ഗമായിരുന്നു സന്ദീപ്. വലങ്കൈയ്യൻ പേസറായ സന്ദീപ് ആഭ്യന്തര ക്രിക്കറ്റിൽ ആദ്യം കേരളത്തിനായാണ് കളിച്ചത്. എന്നാൽ രണ്ട് വർഷമായി തമിഴ്നാടിനെയാണ് സന്ദീപ് പ്രതിനിധീകരിക്കുന്നത്.

ഐപിഎൽ നഷ്ടമാകുന്ന സൂപ്പർ താരം റിഷഭ് പന്തിന് പകരമായി അഭിഷേക് പോരലിനെയാണ് ഡെൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചത്. ബം​ഗാൾ സ്വദേശിയായ അഭിഷേക് വിക്കറ്റ് കീപ്പർ -ബാറ്ററാണ്. 20 വയസ് മാത്രം പ്രായമുള്ള അഭിഷേക്, അഭ്യന്തര ക്രിക്കറ്റിൽ 20-ഓളം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.