SHARE

ആറ് വർഷം നീണ്ട കേരളാ ബ്ലാസ്റ്റേഴ്സ് ബന്ധം അവസാനിപ്പിച്ച സന്ദേശ് ജിം​ഗൻ അടുത്ത ക്ലബ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. കൊൽക്കത്ത ക്ലബ് എ.ടി.കെ-മോഹൻ ബ​ഗാനുമായി ജിം​ഗൻ ധാരണയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ യാതൊരുവിധ സ്ഥിരീകരണവും വന്നിട്ടില്ല.

മിനവർ ക്ലബ് മുൻ ഉടമ രഞ്ജിത് ബജാജിന്റെ ഒരു ട്വീറ്റിൽ പിടിച്ചാണ് പുതിയ അഭ്യൂഹങ്ങൾ. എ.ടി.കെയുമായി ജിം​ഗൻ അഞ്ച് വർഷത്തെ കരാർ ഒപ്പുവച്ചതായി താൻ സ്വപ്നം കണ്ടതായാണ് ബജാജിന്റെ ട്വീറ്റ്. ബജാജ് ഒരു സൂചന നൽകുന്നതാണിതെന്നാണ് അഭ്യൂഹങ്ങൾ. ഇന്ത്യൻ ഫുട്ബോളുമായി അടുത്ത പ്രവർത്തിക്കുന്നയാളെന്ന നിലയിൽ ബജാജിന്റേത് വെറുമൊരു ട്വീറ്റല്ല എന്നാണ് ആരാധകർ കരുതുന്നത്.

ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ തന്നെ ജിം​ഗനെ തേടി ഒട്ടേറെ ക്ലബുകൾ രം​ഗത്തുണ്ടായിരുന്നു. ഇതിൽ തന്നെ ആദ്യം മുതൽ പറഞ്ഞുകേൾക്കുന്ന പേരാണ് എ.ടി.കെയുടേത്. സമയമെടുത്ത് ആലോചിച്ച ശേഷമെ താൻ പുതിയ ക്ലബ് തീരുമാനിക്കുവെന്നാണ് നേരത്തെ ജിം​ഗൻ പറഞ്ഞിരുന്നത്.