SHARE
file photo

എഎഫ്‌സി ഏഷ്യാകപ്പിലെ ആദ്യ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെ നേരിടുമ്പോള്‍ ടീമിനെ നയിക്കുക സ്ഥിരം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ആകില്ല. ഓരോ മത്സരങ്ങളിലും ക്യാപ്റ്റന്മാരെ മാറ്റി പരീക്ഷിക്കുകയെന്ന കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ തന്ത്രപ്രകാരം ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാകും ടീമിനെ നയിക്കുക.

നോക്കൗട്ടില്‍ പ്രവേശിക്കുകയാണ് തങ്ങളുടെ ആദ്യ ലക്ഷ്യമെന്ന് കോച്ച് പറയുന്നു. 2011 ഏഷ്യന്‍ കപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യ വന്‍കരയിലെ പോരിനെത്തുന്നത്. ഗ്രൂപ്പ് എയില്‍ ഫിഫ റാങ്കിംഗില്‍ രണ്ടാമതുള്ള ടീമാണ് ഇന്ത്യ. ആതിഥേയരായ യുഎഇ (79) ആണ് ഗ്രൂപ്പില്‍ റാങ്കിംഗില്‍ ഏവര്‍ക്കും മുന്നില്‍. ചരിത്രത്തില്‍ ഇത് നാലാം തവണമാത്രമാണ് ഇന്ത്യ എഎഫ്‌സി കപ്പിനെത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്ദേശ് ജിങ്കനും മലയാളിയായ അനസ് എടത്തൊടികയുമാവും ഇന്ത്യന്‍ പ്രതിരോധത്തിലെ പ്രധാനികള്‍. തായ്ലന്‍ഡ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. ജനുവരി രണ്ടിന് ഒമാനെതിരേയായിരുന്നു അത്. അതേസമയം, ഇന്ത്യ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോറ്റു.