SHARE

ഏകദിനത്തിൽ ഇന്ത്യൻ ടീമിന്റെ മധ്യനിര എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.‌ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ക്രിക്കറ്റ് പ്രേമികളുമായി സംവദിക്കവെയായിരുന്നു മഞ്ജരേക്കർ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയത്.

ഇന്ത്യൻ ഏകദിന ടീമിന്റെ അഞ്ചാം നമ്പരിൽ കെ എൽ രാഹുൽ ബാറ്റ് ചെയ്യണമെന്ന് പറയുന്ന‌ മഞ്ജരേക്കർ, റെയ്നയേയും, യുവരാജിനേയും പോലുള്ള ബാറ്റ്സ്മാനായി രാഹുലിനെ കാണാനാകുമെന്നും, നിലവിൽ രാഹുൽ തന്നെയാണ് അഞ്ചാം സ്ഥാനത്ത് ഏറ്റവും യോജിച്ച ബാറ്റ്സ്മാനെന്നും കൂട്ടിച്ചേർത്തു. ഏകദിനത്തിൽ ടീമിന്റെ നാലാം നമ്പർ ബാറ്റ്സ്മാനായും, ഓൾ റൗണ്ടറായും കളിപ്പിക്കേണ്ടത് ആരെയൊക്കെയാണെന്നും ഇതിനിടയിൽ മഞ്ജരേക്കർ വ്യക്തമാക്കി. നാലാം നമ്പർ ബാറ്റ്സ്മാനായി ശ്രേയസ് അയ്യർ കളിക്കണമെന്ന് പറയുന്ന‌ അദ്ദേഹം, ഓൾ റൗണ്ടറായി ഹാർദിക് പാണ്ട്യയെയാണ് ചൂണ്ടിക്കാട്ടുന്നത്.