SHARE

മൂന്ന് പേസർമാരാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ജ്സ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി എന്നിവരാണത്. ഇവർക്കൊപ്പം ഫാസ്റ്റ് ബോളിംഗ് ഓൾ റൗണ്ടറായ ഹാർദിക് പാണ്ട്യയും ടീമിലുണ്ട്. ഇംഗ്ലണ്ടിലാണ് ലോകകപ്പ് എന്നത് കൊണ്ട് തന്നെ പേസ് ബൗളർമാർ ലോകകപ്പിൽ നിർണായക പ‌ങ്ക്‌വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോളിതാ ലോകകപ്പിൽ ഇന്ത്യൻ ടീം നിർണായകമായ ഒരു മാറ്റത്തിന് തയ്യാറാകണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ.

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഭുവനേശ്വർ കുമാറിനെ ഒഴിവാക്കണമെന്നും, പകരം ഹാർദിക് പാണ്ട്യയെ കളിപ്പിക്കണമെന്നുമാണ് മഞ്ചരേക്കർ പറയുന്നത്. ഹാർദിക് പാണ്ട്യയുടെ ബാറ്റിംഗ് മികവാണ് ഇതിന് കാരണമായി മഞ്ചരേക്കർ ചൂണ്ടിക്കാട്ടുന്നത്. മികച്ച അധ്വാനിയാണ് ഭുവി എന്ന് തുറന്ന് സമ്മതിക്കുന്ന അദ്ദേഹം ഹാർദിക് പാണ്ട്യയുടെ ബാറ്റിംഗ് മികവ് ലോകകപ്പിൽ നിർണായകമാകുമെന്നും കൂട്ടിച്ചേർത്തു.

അതേ സമയം കഴിഞ്ഞ കുറച്ച് നാളുകളായി കാര്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത താരമാണ് ഭുവി. പരിക്കുകളും അതേത്തുടർന്നുള്ള വിശ്രമവുമാണ് ഭുവി ഏറെക്കാലം പുറത്തിരിക്കാൻ കാരണം. ഇത് കൊണ്ട് തന്നെയാവും മഞ്ചരേക്കറും ഭുവിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടെന്ന് അഭിപ്രായപ്പെട്ടതി‌‌ന് കാരണം.