SHARE

ഇന്ന് ന്യൂസിലൻഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമി‌ഫൈനലിനുള്ള ഇന്ത്യൻ ടീം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ രംഗത്ത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ മഞ്ചരേക്കർ ടീമിൽ നിന്ന് ഒഴിവാക്കിയതാണ്‌ ശ്രദ്ധേയം. ജഡേജയ്ക്ക് പകരം കേദാർ ജാദവിനെയാണ് മഞ്ചരേക്കർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പിച്ചിന്റെ പ്രത്യേകതകളും, നീളമേറിയ ബൗണ്ടറികളും, എതിരാളികളുടെ ഇന്ത്യയ്ക്കെതിരെയുള്ള ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കിയാണ് താൻ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മഞ്ചരേക്കർ പറയുന്നു. ജഡേജയെ പല കുറി വിമർശിച്ച് രംഗത്ത് വന്നിട്ടുള്ള മഞ്ചരേക്കർ, സെമി‌ഫൈനലിനുള്ള ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിൽ വലിയ അത്ഭുതമില്ലെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. നേരത്തെ കഴിഞ്ഞ ദിവസം ജഡേജയും മഞ്ചരേക്കറും തമ്മിൽ സമൂഹ മാധ്യമങ്ങളിൽ നടന്ന വാക്ക് പോര് വലിയ വാർത്തയായിരുന്നു.

മഞ്ചരേക്കർ നിർദ്ദേശിക്കുന്ന ഇന്ത്യൻ ടീം ഇങ്ങനെ – രോഹിത് ശർമ്മ, രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, കേദാർ ജാദവ്, ഹാർദിക് പാണ്ട്യ, എം എസ് ധോണി, കുൽദീപ്‌യാദവ്.