SHARE

ഇന്ത്യ – ന്യൂസിലന്‍ഡ് ആദ്യ ട്വന്റി-ട്വന്റി മത്സരം ഓക്‌ലന്‍ഡില്‍ നടക്കുമ്പോളും പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാത്ത സഞ്ജുവിനായി ഗ്യാലറിയില്‍ ആര്‍പ്പുവിളി. ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന മലയാളികളാണ് ഗ്യാലറിയില്‍ സഞ്ജുവിനായി ആര്‍പ്പുവിളിച്ചത്. ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന്റെ അരികിലൂടെ നടന്ന് ഡിഗ് ഔട്ടിലേയ്ക്ക് സഞ്ജു എത്തിയപ്പോളാണ് ആരവം ഉയര്‍ന്നത്.

സഞ്ജു…..സഞ്ജു ………..സഞ്ജു ഞങ്ങളുടെ മുത്താണ്……. എന്നാണ് ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നു കേട്ടത്. ഇതെല്ലാം ബാറ്റിംഗിനിറങ്ങാന്‍ ഒരുങ്ങിയിരുന്ന നായകന്‍ വിരാട് കോഹ്‌ലിയും കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചെറുചിരിയോടെ ഇവരെ വിലക്കുകയാണ് സഞ്ജു ചെയ്തത്.

ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന സഞ്ജു അവിടെയെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് , ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരെ ടീമിലുണ്ടായിരുന്നെങ്കിലും ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒരു കളിയില്‍ മാത്രമായിരുന്നു സഞ്ജുവിന് പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.