SHARE

ടി20 ലോകകപ്പിലെ സെമിയിലുള്ള പുറത്താകലിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ പോരാട്ടം തുടങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12-ന് വെല്ലിങ്ടനിലാണ് ആദ്യ ടി20 പോരാട്ടം നടക്കുന്ന. സീനിയർ താരങ്ങൾ ടീമിലില്ലാത്ത സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

മലയാളി താരം സ‍ഞ്ജു സാസംനും ടി20 പരമ്പരയ്ക്കുള്ള ടീമിലുണ്ട്. സഞ്ജു നാളെ പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. എന്നാൽ സഞ്ജു ഇതിനകം മത്സരത്തിന് ഒരുങ്ങയിരിക്കുകയാണ്. ബിസിസിഐ പങ്കുവച്ച ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലന വീഡിയോയിൽ, സഞ്ജു കസറുകയാണ്. രണ്ട് നോ ലുക്ക് ഷോട്ടുകളാണ് സഞ്ജു പറത്തിയത്. സഞ്ജുവിന്റെ ഷോട്ടിനെ ടീമം​ഗങ്ങളിലൊരാൾ പ്രശംസിക്കുന്നതും വീഡിയോയിൽ കേൾക്കാം.

സഞ്ജുവിന് പുറമെ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, റിഷഭ് പന്ത് തുടങ്ങിയവരും നെറ്റ്സിൽ കഠിനപരിശീലനത്തിലാണ്. അതേസമയം നാളത്തെ മത്സരത്തിന് മഴയുടെ ഭീഷണിയുമുണ്ട്. മഴയെത്തുടർന്ന് മത്സരം വൈകിത്തുടങ്ങാനുള്ള സാധ്യതയേറെയാണെന്നാണ് സൂചന.