SHARE

മലയാളി സൂപ്പർ താരം സഞ്ജു സാംസൺ തന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിനൊപ്പം ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ചു. വലിയ ഷോട്ടുകളുടെ ആശാനായ സഞ്ജു കൂറ്റൻ ഷോട്ടുകളിലാണ് കഴിഞ്ഞ ദിവസം പരിശീലനം നടത്തിയത്. പന്തുകളെല്ലാം കൃത്യമായി കണക്ട് ചെയ്ത താരം തകർപ്പൻ ഫോമിലാണെന്നതിന്റെ സൂചന അദ്ദേഹത്തിന്റെ ബാറ്റിംഗിലുണ്ടായിരുന്നു.

ഈ സീസണിലെ രഞ്ജി‌ട്രോഫിക്കിടെ പരിക്കേറ്റ സഞ്ജുവിന്, തുടർന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി നഷ്ടമായിരുന്നു. എന്നാൽ പരിക്കിൽ നിന്ന് മോചിതനായ താരം കഴിഞ്ഞ ദിവസം രാജസ്ഥാൻ പരിശീലന ക്യാമ്പിലെത്തുകയായിരുന്നു. സഞ്ജു പരിശീലനത്തിനിടെ ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽപോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സഞ്ജു ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് അവർ ആരാധകരോട് ചോദിച്ചു‌.

ഭൂരിപക്ഷം ആരാധകർക്കും സഞ്ജു മൂന്നാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങണമെന്നായിരുന്നു അഭിപ്രായം. സഞ്ജു ഓപ്പണിംഗ് ഇറങ്ങണമെന്ന് അഭിപ്രായപ്പെട്ടത് 30 ശതമാനത്തോളം പേരും, മറ്റേതെങ്കിലും സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്ന് പറഞ്ഞത് 9 ശതമാനം ആരാധകരുമാണ്.