SHARE

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിടെ സഞ്ജു സാംസണിന് പരിക്ക്. ഇതേത്തുടർന്ന് 34 പന്തിൽ 17 റൺസെടുത്ത് നിൽക്കേ സഞ്ജു റിട്ടയേഡ് ഹർട്ട് ചെയ്യുകയായിരുന്നു‌. മത്സരത്തിൽ കനത്ത ബാറ്റിംഗ് പരാജയം നേരിട്ട് കൊണ്ടിരിക്കുന്ന‌ സമയം, സഞ്ജു റിട്ടയേഡ് ഹർട്ടായി മടങ്ങുക കൂടി ചെയ്തതോടെ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ് കേരളത്തിന്.

അതേ‌സമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന കേരളം തകർന്ന് കൊണ്ടിരിക്കുകയാണ്‌ 52 റൺസിന് 4 വിക്കറ്റുകൾ നഷ്ടമായ ടീം മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 146/7 എന്ന നിലയിലാണ്. 11 റൺസോടെ ബേസിൽ തമ്പിയും, 1 റൺസെടുത്ത നിധീഷ് എം ഡിയുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന ജലജ് സക്സേന ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും എട്ടാമനായി ബാറ്റിംഗിനിറങ്ങിയ താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ല. 10 പന്തിൽ 14 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.