SHARE

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. പരുക്കേറ്റ ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിൽ ഇടം നേടിയത്.

നേരത്തെ ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവുമുണ്ടായിരുന്നു. എന്നാൽ ഒരു മത്സരം പോലും മലയാളി താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു. ഇത് വലിയ വിമർശനത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിലടക്കം പ്രത്യേകിച്ച മലയാളികൾ സഞ്ജുവിന് പിന്തുണയുമായെത്തി. പിന്നാലെ ഇപ്പോൾ ധവാന് പരുക്കേറ്റതോടെ സഞ്ജു വീണ്ടും ടീമിൽ ഇടം നേടി.

സഞ്ജു ടീമിൽ ഇടം നേടിയതോടെ തിരവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ താരം കളിക്കുമോയെന്ന ആകാംഷയും ആരാധകർക്കുണ്ട്. ഒരു മത്സരത്തിലെങ്കിലും ഇക്കുറി സഞ്ജുവിന് അവസരം കിട്ടുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.