SHARE

ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. അടുത്തമാസം നടക്കുന്ന മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിലാണ് വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇടം നേടിയത്. സമീപകാലത്ത്, ഇന്ത്യ എ ടീമിനായും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായും നടത്തിയ മിന്നുന്ന പ്രകടനമാണ് സഞ്ജുവിന് തുണയായത്.

വിരാട് കോഹ്ലിക്ക് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു. പകരം രോഹിത് ശർമയായിരിക്കും ടീമിനെ നയിക്കുക. യുവ ഓൾ റൗണ്ടർ ശിവം ദുബെയും ടീമിൽ ഇടം നേടി. ഇതാദ്യമായാണ് ദുബെയ്ക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്.

ഇന്ത്യൻ ടീം; രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, സഞ്ജു, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ,റിഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ,ക്രുണാൽ പാണ്ഡ്യ.യുസ്വേന്ദ്ര ചഹൽ,രാഹുൽ ചഹാർ, ദീപക് ചഹാർ, ശിവം ദുബെ, ഖലീൽ അഹമ്മദ്, ഷർദുൽ ഠാക്കൂർ