ഇന്ത്യൻ പ്രീമിയർ ലീഗും രാജസ്ഥാൻ റോയൽസിലെ ക്യാപ്റ്റൻ സ്ഥാനവുമാണ് ക്രിക്കറ്റിനെക്കുറിച്ചുള്ള തന്റെ വീക്ഷണം തന്നെ മാറ്റിയതെന്ന് മലയാളി താരം സഞ്ജു സാംസൻ. സിംബാവെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് മുന്നോടിയായാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.
ക്രിക്കറ്റിനോടുള്ള എന്റെ വീക്ഷണം തന്നെ മാറ്റിയത് ഐപിഎല്ലാണ്, നേരത്തെയൊക്കെ എന്റെ ബാറ്റിങ്ങിനെക്കുറിച്ചും എന്റെ പ്രകടനത്തെക്കുറച്ചുമാണ് ഞാൻ ചിന്തിച്ചിരുന്നത്, എന്നാൽ ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതോടെ മറ്റൊരു മനസ്ഥിതി കണ്ടെത്തേണ്ടതായി വന്നു, എന്റെ പ്രകടനത്തിന് പുറമെ ടീമിലെ മറ്റുള്ളവരെക്കുറിച്ച് കൂടി ഞാനിപ്പോൾ ചിന്തിക്കുന്നുണ്ട്, സഞ്ജു പറഞ്ഞു. ഇന്ത്യക്കായി വളരെ കുറിച്ച് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും തനിക്ക് ലഭിക്കുന്ന ആരാധകപിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്നും സഞ്ജു പറഞ്ഞു.
സിംബാവെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ കളിയിലെ താരമായിരുന്നു സഞ്ജു. നാല് സിക്സുകളടക്കം 43 റൺസാണ് സഞ്ജു നേടിയത്. അന്താരാഷ്ട്ര കരിയറിലെ സഞജു ആദ്യ മാൻ ഓഫ് ദ മാച്ച് പുരസ്കാരമായിരുന്നു അത്.