SHARE

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണാണെന്നും, അദ്ദേഹമാണ് ലോകകപ്പിൽ ഇന്ത്യയുടെ നാലാം നമ്പരിൽ ബാറ്റ് ചെയ്യേണ്ടതെന്നും ഇതിഹാസ താരം ഗൗതംഗംഭീർ. ഇന്നലെ സൺ റൈസേഴ്സിനെതിരായ ഐ പി എൽ മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തെ പുകഴ്ത്തി ഗംഭീർ രംഗത്തെത്തിയത്.

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നാലാം നമ്പരിൽ ആരാകും ബാറ്റ് ചെയ്യുക എന്ന കാര്യം ഇനിയും ഉറപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സഞ്ജുവിനെ ഈ സ്ഥാനത്തേക്ക് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ അഭിപ്രായ പ്രകടനം.

അതേ സമയം സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ സെഞ്ചുറിയായിരുന്നു ‌രാജസ്ഥാൻ റോയൽസ് താരം സഞ്ജു നേടിയത്. 56 പന്തിൽ 10 ഫോറുകളും, 4 സിക്സറുകളുമടക്കം 102 റൺസ് നേടിയ സഞ്ജു. ഭുവനേശ്വർ കുമാർ എറിഞ്ഞ രാജസ്ഥാൻ ഇന്നിംഗ്സിന്റെ പതിനെട്ടാം ഓവറിൽ 24 റൺസ് അടിച്ച് കൂട്ടിയിരുന്നു.