SHARE

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കിയത് വലിയ ചർച്ചയായിട്ടുണ്ട്. മലയാളികളടക്കമുള്ള ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം പരസ്യമാക്കിയിരുന്നു.

മോശം ഫോമിൽ തുടരുന്ന റിഷഭ് പന്തിന് വീണ്ടും അവസരം നൽകിയാണ് ഇന്ത്യ ലോകകപ്പിന് ഒരുങ്ങുന്നത്. എന്നാൽ മോശം ഫോമിൽ തുടരുമ്പോഴും പന്തിനെ ഒഴിവാക്കുന്നതോ പകരം സഞ്ജുവിനെ പരി​ഗണിക്കുന്നതോ ഒരു ഘട്ടത്തിൽ പോലും നേതൃത്വത്തിന് മുന്നിൽ ചർച്ചയ്ക്ക് വന്നില്ലെന്നാണ് സൂചന. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടോപ് ഓർഡറിലെ ഏക ഇടങ്കൈയ്യൻ ബാറ്ററെന്നതാണ് പന്തിന് അനുകൂലഘടകമായതന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ടി20 ലോകകപ്പിൽ നിന്നും വരാനിരിക്കുന്ന ടി20 പരമ്പരകളിൽ നിന്നും ഒഴിവാക്കപ്പെട്ടങ്കിലും സഞ്ജുവിന് ഏകദനിത്തിൽ അവസരം ലഭിച്ചേക്കുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു കളിക്കാനാണ് സാധ്യത. പ്രധാന ടീമിന് ലോകകപ്പ് പരി​ഗണിച്ച് വിശ്രമം നൽകുന്ന സാഹചര്യത്തിൽ ഏകദിന പരമ്പരയിൽ രണ്ടാം നിര ടീമിനായാകും ഇന്ത്യ കളത്തിലിറക്കുക. ഇതോടെ നേരത്തെ സിംബാവെ പര്യടനത്തിൽ നടത്തിയ മികച്ച പ്രകടനം സഞ്ജുവിന് തുണയായേക്കും.