SHARE

ന്യൂസിലൻഡ് എയ്ക്കെതിരെ നടക്കുന്ന മുന്നാം ഏകദിനത്തിൽ ഇന്ത്യ എ ക്യാപ്റ്റൻ സഞ്ജു സാംസന് അർധസെഞ്ച്വറി. ചെന്നൈയിൻ നടക്കുന്ന മത്സരത്തിൽ 68 പന്തിൽ നിന്ന് 54 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റേതടക്കമുള്ള അർധസെഞ്ച്വറികളുടെ മികവിൽ ഇന്ത്യ 285 റൺസെന്ന വിജയലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിൽ വച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം പരമ്പര നേടിക്കഴിഞ്ഞു.

ടോസ നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൺ ഡൗണായണ് സഞ്ജും ക്രീസിലെത്തിയത്. അപ്പോൾ ഇന്ത്യയു‌ടെ സ്കോർ 55 റൺസായിരുന്നു. തുടർന്ന് തന്റെ പതിവ് വെടിക്കെട്ട് ശൈലി ഒഴിവാക്കിയ സഞ്ജു, ക്ഷമയോടെയാണ് ബാറ്റ് വീശിയത്. 68 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിം​ഗ്സ്. എട്ടാം ഓവറിന്റെ അവസാനം ക്രീസിലെത്തിയ സഞ്ജു 35-ാം ഓവർ വരെ ക്രീസിൽ തുടർന്നു.

തിലക് വർമയുമായി ചേർന്ന് സഞ്ജു നേടിയ 99 റൺസിന്റെ മൂന്നാ വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിം​ഗ്സിന്റെ അടിത്തറ. തിലക് 62 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. ഷർദുൽ ഠാക്കൂറിന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയും ഇന്ത്യക്ക് തുണയായി. 33 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസാണ് ഷർദുൽ നേടിയത്.