SHARE

ന്യൂസിലന്‍ഡ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു ടിക് ടോക്കിലൂടെ വൈറലായിരിക്കുകയാണ്. അമ്മയ്‌ക്കോപ്പമാണ് താരം ടിക് ടോക്ക്് ചെയ്്തിരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് സഞ്ജു വീഡിയോ പുറത്തു വിട്ടത് വെറുതെ ഒരു രസം എന്ന അടി കുറുപ്പോടെയാണ് സഞ്ജു വീഡിയേ പങ്കു വച്ചിരിക്കുന്നത്. .

അമ്മ സഞ്ജുവിന് ചായ കൊടുക്കുന്ന സീനിലാണ് യോദ്ധ സിനിമയിലെ ജഗതിയുടെ പ്രശ്‌സ്തമായ കലങ്ങിയില്ല എന്ന ഡയലോഗ് സഞ്ജു പറയുന്നത്. നല്ലോണ്ണം കലക്കി ഒന്നു കൂടി എടുക്കട്ടെയെന്ന് അമ്മ ചോദിക്കുമ്പോള്‍ വേണ്ട രണ്ടിലൊന്നറിഞ്ഞിട്ടു മതി എന്നാണ് സഞ്ജുവിന്റെ മറുപടി.

Fun times with my ammaji ☺️❤️🙏🏼Chumma oru rasam @titok🕺🏼https://vm.tiktok.com/beArhU/

Sanju Samson ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಫೆಬ್ರವರಿ 19, 2020

നേരത്തെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സഞ്ജു. മുന്‍പ് ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കൊണ്ട് ഷമ്മി ഹീറോയാടാ ഹീറോ എന്ന ഫഗത് ഫാസിലിന്റെ ഡയലോഗ് സഞ്ജു ടിക് ടോക്കിലൂടെ പറയിച്ചിരുന്നു. എന്തായാലും സഞ്ജുവിന്റെ പുതിയ ടിക് ടോക് വൈറലായിട്ടുണ്ട്.