SHARE
ഫയൽ ചിത്രം

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ പ്രാഥമിക പരിശീലന ക്യാമ്പ് 25ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടങ്ങും. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 37 താരങ്ങളെയാണ് പ്രീ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

സ്‌ക്വാഡ്: കണ്ണന്‍ രാജു, പ്രദീഷ് വി.വി, രാഹുല്‍ മുരളി, സച്ചിന്‍ സുരേഷ്, മുഹമ്മദ് അസ്ഹര്‍ (ഗോള്‍ കീപ്പര്‍മാര്‍). സനീഷ്, അഖില്‍ കെ ചന്ദ്രന്‍, അജയ് അലക്സ്, സഫ്വാന്‍.എം, ഡാനി.വൈ, മുഹമ്മദ് ഷബിന്‍, അനീഷ് ഒ.ബി, ടോണി തോമസ്, സമ്പത്ത് കുമാര്‍.കെ, മുഹമ്മദ് റാഫി (പ്രതിരോധം). അഭിഷേക് വി നായര്‍, ഗ്രിഫ്റ്റി സി ഗ്രേഷ്യസ്, റുമൈസ്.കെ, താഹിര്‍ സമദ് കെ.സി, അസ്ഫര്‍.കെ.ടി, നെറ്റോ ബെന്നി, വിശാഖ് മോഹനന്‍, വരുണ്‍ദാസ്.വി, അഭയ് യു.എസ്, ഷബീര്‍.കെ, അഭിജിത്.എസ്, അരുണ്‍ കലാധരന്‍ (മിഡ് ഫീല്‍ഡേഴ്സ്).

എമില്‍ ബെന്നി, എല്‍ദോസ് സണ്ണി, റോഷന്‍ വി ജിജി, വിഷ്ണു പി.വി, അഭിജിത്.കെ, മുഹമ്മദ് സലീം, മുഹമ്മദ് പാറേക്കോട്ടില്‍, വിഗ്‌നേഷ്, ക്രിസ്റ്റിയന്‍ വില്‍സണ്‍, ബുജൈര്‍.വി (മുന്നേറ്റം). ഗോകുലം കേരള എഫ്.സിയുടെ പരിശീലകനായിരുന്ന ബിനോ ജോര്‍ജ്ജാണ് കേരളത്തിന്റെ മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ അസി.കോച്ചായും സജി ജോയ് ഗോള്‍ കീപ്പര്‍ ട്രെയിനറുമായിരിക്കും. 2017-18 സീസണില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം കഴിഞ്ഞ തവണ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായിരുന്നു.