SHARE

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളം ഗ്രൂപ്പ് എ യില്‍. ജനുവരിയില്‍ മിസോറാമില്‍ വച്ചാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക. 10 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഇടം പിടിച്ചിരിക്കുന്നത്. യോഗ്യത റൗണ്ട് വിജയിച്ചെത്തിയതാണ് ഈ പത്ത് ടീമുകള്‍.

രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഇതില്‍ കേരളം ഗ്രൂപ്പ് എ യിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സര്‍വ്വീസസ്, ഡല്‍ഹി, ജാര്‍ഖണ്ഡ, മേഘാലയ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. ഈ രണ്ട് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും സെമി ഫൈനലില്‍ എത്തുക.

യോഗ്യതാ റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് കേരളം ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്. ആന്ധ്രയേയും തമിഴ്‌നാടിനേയും വന്‍ മാര്‍ജിനിലായിരുന്നു കേരളം തകര്‍ത്തത്. കേരളത്തിന്റെ ആദ്യ മത്സരം ജനുവരി 10 നു ഡല്‍ഹിയുമായാണ് നടക്കുന്നത്. 2020 ജനുവരി 23 നാണ് ഫൈനല്‍ മത്സരം നടക്കുക.

ഗ്രൂപ്പ് എ: ഡല്‍ഹി , സര്‍വ്വീസസ്, കേരളം, ജാര്‍ഖണ്ഡ് , മേഘാലയ

ഗ്രൂപ്പ് ബി: വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, കര്‍ണ്ണാടക, ഗോവ , മ്‌സോറാം