SHARE

കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതറൗണ്ടിന്റെ ഫിക്‌സ്ചര്‍ വന്നു. കേരളത്തിന് ലഭിച്ചിരിക്കുന്നത് ശക്തരായ എതിരാളികളെയാണ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്. രണ്ടു ഗ്രൂപ്പിലായി ആറുടീമുകള്‍ കളിക്കുന്നു. ഒരു ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന ടീമാകും പ്രധാന ടൂര്‍ണമെന്റിലേക്ക് എത്തുക.

കേരളത്തിന്റെ മത്സരങ്ങള്‍ നവംബര്‍ അഞ്ചിനും ഒന്‍പതിനുമാണ്. ആദ്യ ഏതിരാളികള്‍ ആന്ധ്രയും അവസാന മത്സരം തമിഴ്‌നാടിനും എതിരെയാണ്. ഒരു മത്സരത്തിലെ സമനിലയോ തോല്‍വിയോ പോലും പുറത്തേക്കുള്ള വഴി തെളിക്കും. രണ്ടും മത്സരവും ജയിക്കുക തന്നെയാണ് കേരളത്തിന് മുന്നോട്ടുള്ള വഴിയൊരുക്കാന്‍ ഉചിതം. ബിനോ ജോര്‍ജിന്റെ കീഴില്‍ കേരളം കഠിന പരിശീലനത്തിലാണ്. കോഴിക്കോടാണ് യോഗ്യതറൗണ്ട്.