SHARE

സ്വന്തം കാണികള്ക്ക് മുൻപിൽ കേരത്തിന്റെ പിള്ളേർ നിറഞ്ഞാടിയപ്പോൾ സന്തോഷ് ട്രോഫി ആദ്യ അങ്കത്തിൽ കേരത്തിന് ഉജ്ജ്വല വിജയം. ക്യാപ്റ്റൻ ജിജോ ജോസഫ് ഹാട്രിക്ക് നേടി മുന്നിൽ നിന്നും നയിച്ചപ്പോൾ രാജസ്ഥാനെ 5 -0 നാണു കേരളം തകർത്തത്.

കളി ആരംഭിച്ചു ആറാം മിനിറ്റിൽ തന്നെ കേരളം ലീഡ് സ്വന്തമാക്കി’ ക്യാപ്റ്റൻ ജിജോയുടെ തകർപ്പൻ ഫ്രീകിക്കിന് രാജസ്ഥാൻ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല. പിന്നാലെ ഇരു ടീമും ഭേദപ്പെട്ട കളി പുറത്തെടുത്തെങ്കിലും ഗോൾ മാത്രം വിട്ടു നിന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിജോ ഗിൽബർട്ടിന്റെ പെനാൽട്ടി ബോക്സിനു പുറത്ത് നിന്നുള്ള തകർപ്പൻ ഷോട്ട് വലയിൽ. ഇതോടെ ആദ്യ പകുതി 2 -0 ന് കേരളം മുന്നിൽ

രണ്ടാം പകുതിയിൽ കേരളം നിർത്തിയിടത്ത് നിന്നും തുടങ്ങുന്ന കാഴ്ചയാണ് കണ്ടത്. 58 ആം മിനിറ്റിൽ ജിജോ ജോസഫ് രണ്ടാം ഗോൾ നേടി പിന്നാലെ മൂന്നാം ഗോളും ഹാട്രിക്കും. 82 ആം മിനിറ്റിൽ അജയ് അലക്‌സും ഗോൾ നേടിയതോടെ കേരളം 5 – 0 വിജയം നേടുകയായിരുന്നു. ഇനി ഏപ്രിൽ 18 വെസ്റ്റ് ബംഗാളുമായിട്ടാണ് കേരളത്തിന്റെ അടുത്ത മത്സരം