SHARE

രാജസ്ഥാനെതിരെ മിന്നുന്ന വിജയം നേടിയ കേരളം സന്തോഷ് ട്രോഫിയിൽ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും.ചിര വൈരികളായ ബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് ബംഗാൾ എത്തുന്നത്. സെമി ഉറപ്പിക്കാൻ ഇരു ടീമും കൊമ്പു കോർക്കുമ്പോൾ പയ്യനാട് സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് മികച്ച മത്സരമാണ് കാണാനാവുക.

സന്തോഷ് ട്രോഫി ചരിത്രത്തിലെ തന്നെ ശത്രു തുല്യമായ നിലയിലാണ് കേരള ബംഗാൾ പോരാട്ടം. അത് കൊണ്ട് തന്നെ വീറിനും വാശിക്കും ഒട്ടും കുറവുണ്ടാകില്ല.ഇതിനു മുൻപ് ഇരു ടീമും മൂന്ന് തവണ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ടൈബ്രെക്കറിലാണ് തീരുമാനമായത്. 2018 ൽ അവസാനമായി കേരളം കീരീടം നേടിയപ്പോൾ ബംഗാളിനെ അവരുടെ മടയിൽ ചെന്നാണ് തോൽപ്പിച്ചത് അതിന് പ്രതികാരം ചെയ്യാനും ബംഗാൾ ശ്രമിച്ചേക്കും. ക്യാപ്റ്റൻ ജിജോ ജോസഫ് അടങ്ങുന്ന മധ്യ നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. മുന്നേറ്റ നിരയിലെ ഒത്തിണക്കമില്ലായ്മയും പ്രതിരോധത്തിലെ പാളിച്ചകളും പരിഹരിക്കാൻ സാധിച്ചാൽ ബംഗാളികൾക്ക് മേൽ കേരളം ആറാടുമെന്ന് ഉറപ്പാണ്