SHARE

സന്തോഷ് ട്രോഫി ടൂർണമെന്റിൽ രാജകീയമായി സെമിയിയിലെത്തിയ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളത്തിന് ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരോട് ആണ് മത്സരം വരിക. മണിപ്പൂർ ,ഒഡിഷ എന്നി ടീമുകളിൽ ഒന്നാവും എന്ന് ഏകദേശം ഉറപ്പാണ് എന്നാൽ അത്ഭുതങ്ങൾ സംഭവിച്ചാൽ കർണാടകയ്ക്കും കേരളത്തിനെ നേരിടേണ്ടി വരും

ഒമ്പത് പോയിന്റുള്ള മണിപ്പൂർ ബി ഗ്രൂപ്പിൽ ഇതിനോടകം സെമി ഉറപ്പിച്ചു കഴിഞ്ഞു. അവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാകുമോ എന്നത് ഇന്ന് രാത്രി അറിയാനാവും ഏഴ് പോയിന്റുള്ള ഒഡിഷയും സെമിക്ക് അടുത്താണ് ഇന്ന് സർവീസസിനെ നേരിടുന്ന ഒഡിഷ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളത്തെ ഒഴിവാക്കാനാവും ശ്രമിക്കുക. കര്ണാടകയാവട്ടെ നിലവിൽ നാല് പോയിന്റാണ് ഉള്ളത് ഇന്ന് ഗുജറാത്തിനെ നേരിടുന്ന അവർക്ക് ജയത്തോടൊപ്പം ഒഡിഷയുടെ തോൽവിയും ഗോൾ ശരാശരിയും തുണച്ചാൽ മാത്രമാണ് സെമി പ്രവേശിക്കാനാവുക