SHARE

പാകിസ്ഥാന്റെ ടി20, ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് സർഫ്രാസ് അഹമ്മദ് പുറത്ത്. സർഫ്രാസിന് പകരം ടെസ്റ്റിൽ അസർ അലിയും, ടി 20യിൽ ബാബർ അസവും ഇനി പാകിസ്ഥാനെ നയിക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്.

2016-ലാണ് സർഫ്രാസ് ടി20 ക്യാപ്റ്റനാകുന്നത്. ടെസ്റ്റിലും ഏകദിനത്തിലും 2017-ലും. ചാമ്പ്യൻസ് ട്രോഫി നേട്ടവും ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനവുമടക്കം മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സർഫ്രാസിന്റെ ക്യാപ്റ്റൻസി പിന്നീട് രൂക്ഷ വിമർശനമേറ്റുവാങ്ങി. ലോകകപ്പിൽ സെമി കാണാതെയുള്ള പുറത്താകലും ശ്രീലങ്കയ്ക്കെതിരായ പരമ്പരനഷ്ടവും കൂടിയായപ്പോഴാണിപ്പോൾ സർഫ്രാസിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. അതേസമയം ഏകദന ക്യാപ്റ്റൻസിയിൽ നിന്ന് സർഫ്രാസിനെ നീക്കിയതായി അറിയിച്ചിട്ടില്ല. അക്കാര്യത്തിൽ തീരുമാനം വൈകും.

-Advertisement-

ക്യാപ്റ്റൻസി നഷ്ടമായതിനൊപ്പം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നും സർഫ്രാസ് പുറത്തായി. മൂന്ന് ടി20യും രണ്ട് ടെസ്റ്റുമടങ്ങുന്ന പരമ്പര അടുത്ത മാസം തുടങ്ങും.