SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർ ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ക്ലബ് വിൽക്കാൻ തയ്യാറായിട്ടുള്ള നിലവിലെ ഉടമ മൈക്ക് ആഷ്ലിയുടെ പ്രതിനിധികൾ സൗ​ദി പ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ

ഏതാണ്ട് 340 ദശലക്ഷം യൂറോ മുടക്കാൻ മുഹമ്മദ് ബിൻ സൽമാൻ തയ്യാറാണെന്നാണ് സൂചന. രാജകുടുംബത്തിന്റെ ഉടമസ്ഥതയിൽ ഇം​​ഗണ്ടിൽ തന്നെ ഒരു വൻ ക്ലബ് വേണമെന്ന താൽപര്യമാണ് ഈ നീക്കത്തിന് പിന്നിൽ. നേരത്ത അബുദാബി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ക്ലബിനുണ്ടായ മാറ്റം ലോകശ്രദ്ധേയമാണ്. അതിലും മികച്ച രീതിയിൽ ഇം​ഗ്ലീഷ് ക്ലബിനെ പടുത്തുയർത്തുകയാണ് സൗദി സംഘത്തിന്റെ ലക്ഷ്യം

നേരത്തെ ഇം​ഗ്ലീഷ് സൂപ്പർ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായും സൗദി കീരീടാവകാശി ഒട്ടേറെശ്രമം നടത്തിയിരുന്നു. അന്ന് മുന്ന് ബില്യൺ യൂറോ വരെ മുഹമ്മദ് ബിൻ സൽമാൻ മുടക്കാൻ തയ്യാറായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അന്നും ചർച്ചകൾ ഏറെ മുന്നേറിയെങ്കിലും അവസാനം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.