SHARE

2022-ൽ ഖത്തറിൽ അരങ്ങേറുന്ന ലോകകപ്പിൽ ലയണൽ മെസി അർജന്റീനക്കായി ലോകകപ്പുയയർത്തുമെന്ന് മുൻ സൂപ്പർ താരം ഹെവിയർ സാവിയോള. മെസിക്കൊപ്പം ദേശീയ ടീമിലും ബാഴ്സലോണയിലും കളിച്ച താരമാണ് സാവിയോള

നിർഭാ​ഗ്യവശാൽ ദേശീയ ടീമിനായി കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ മെസിക്ക് സാധിച്ചിട്ടില്ല. ഞാൻ മെസിയുടെ സഹതാരമായിരുന്നു, എനിക്ക് മനസിലാകും കൈയ്യകലത്തിൽ കിരീടങ്ങൾ അകന്നുപോയപ്പോൾ മെസിക്കുണ്ടായ ദുഖവും വേദനയും. എന്നാൽ എനിക്ക് വിശ്വാസമുണ്ട്, അടുത്ത ലോകകപ്പിൽ മെസി അർജന്റീനയ്ക്കായി കിരീടമുയർത്തുമെന്ന്, സാവിയോള പറഞ്ഞു. ബാഴ്സലോണയ്ക്കായി കളിക്കുന്ന പോലെ മെസിക്ക് അർജന്റീനയക്കായി കളിക്കാനാകില്ലെന്നും സാവിയോള കൂട്ടിച്ചേർത്തു

2000 മുതൽ ഏഴ് വർഷം അർജന്റീനയ്ക്കായി കളിച്ചിട്ടുണ്ട് മുന്നേറ്റനിരക്കാരനായ സാവിയോള. 2006 ലോകകപ്പ്, 2005 കോപ്പാ അമേരിക്ക എന്നീ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. ബാഴ്സലോണയ്ക്ക് പുറമെ റയൽ മഡ്രിഡിനായും സാവിയോള കളിച്ചിട്ടുണ്ട്.