SHARE

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ധോണി ഐപിഎല്ലിന് മുന്നോടിയായി പരിശീലനം പുനരാരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹം കഠിനമായി പരിശീലനം തുടർന്ന് കൊണ്ടിരുന്നപ്പോളായിരുന്നു കോവിഡ് മഹാമാരി ലോകമെങ്ങും വ്യാപിച്ചതും ഐപിഎൽ നീട്ടിവെച്ചതും. ഇപ്പോളിതാ ഏറെക്കാലത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പം കളിക്കളത്തിലേക്ക് പുനരാരംഭിച്ച ധോണി, കഠിന പരിശീലനമായിരുന്നു നടത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഫിസിയോ ആയ ടോമി സിംസെക്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തവണ ആദ്യമായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തിയിരുന്നതായും, ഇക്കുറി ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് അദ്ദേഹത്തിന് നിശ്ചയദാർഢ്യമുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. സിംസെകിന്റെ വാക്കുകൾ ഇങ്ങനെ, ” കഴിഞ്ഞ 10 വർഷത്തിൽ ഇതാദ്യമായി ധോണി വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിൽ ഏർപ്പെടുന്നത് ഇക്കുറി ഞാൻ കണ്ടു. ഇത്തവണത്തെ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തണമെന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചിരുന്നു.” ചെന്നൈ ടീം ഫിസിയോ പറഞ്ഞുനിർത്തി.