SHARE

അർജന്റീന ദേശീയ ടീമിന്റെ ഭാവി താരങ്ങൾ പൗളോ ഡിബാലയും ലോത്താറോ മാർട്ടിനെസുമാണെന്ന് പരിശീലകൻ ലയണൽ സ്കലോണി. ജർമനിക്കെതിരായ ഇന്ന് നടക്കുന്ന സൗഹൃദമത്സരത്തിന് മുന്നോടിയായി ടീം പ്രഖ്യാപിക്കവെയാണ് സ്കലോണി ഇക്കാര്യം പറഞ്ഞത്.

ജർമനിക്കെതിരായ മത്സരത്തിൽ അർജന്റീന മുൻനിരയിൽ ഡിബാലയും മാർട്ടിനെസും ഒന്നിച്ചിറങ്ങുമെന്ന് സ്കലോണി പറഞ്ഞു. ഇരുതാരങ്ങളും അടുത്ത സുഹൃത്തുക്കളാണ്, അതോടൊപ്പം ദേശീയ ടീമിന്റെ ഭാവി നിയന്ത്രിക്കേണ്ടവരും, കഴിഞ്ഞ ദിവസം സെരി എയിൽ ഇവരുടെ ടീമുകൾ തമ്മിലേറ്റുമുട്ടിയപ്പോൾ ഇരുവരും മികച്ച പ്രകടനം നടത്തി, അർജന്റീന ജേഴ്സിയിൽ ഒന്നിച്ചുകളിക്കുമ്പോൾ അത് ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്കലോണി പറഞ്ഞു.

ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമാണ് മാർട്ടിനെസ്. ഡിബാലയാകട്ടെ മറ്റൊരിറ്റാലിയൻ ക്ലബ് യുവന്റസിന്റേയും. അർജന്റീന ടീമിൽ കുറച്ചുനാളായി സ്ഥിരം സാന്നിധ്യമാണ് ഡിബാല. കഴിഞ്ഞ വർഷം മാത്രം ദേശീയ ടീമിൽ അരങ്ങേറിയ മാർട്ടിനെസാകട്ടെ 13 മത്സരങ്ങളിൽ നിന്ന് ഒമ്പത് ​ഗോളുകൾ നേടി