SHARE

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണിക്ക് വാഹനാപകടത്തിൽ പരിക്ക്. സ്പെയിനിലെ മയ്യോർക്കയിൽ വെച്ചാണ് അപകടമുണ്ടായത്. എന്നാൽ പരിക്ക് ​ഗുരുതരമല്ല.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മയ്യോർക്കയിൽ താമസിക്കുന്ന സ്കോലോണി രാവിലെ തന്റെ സൈക്കിളുമായി പുറത്തേക്ക് പോകുമ്പോൾ പിന്നോട്ടെടുത്ത ഒരു കാർ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ സ്കലോണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ കാര്യമായ പരിക്കുകൾ ഒന്നുമില്ലാത്തതിനാൽ ചികത്സയ്ക്ക് ശേഷം സ്കോലണിയെ ഡിസ്ചാർജ് ചെയ്തു

അപകടമുണ്ടായ വാർത്ത വന്നതിന് പിന്നാലെ സ്കലോണിയുടെ അവസ്ഥ ​ഗുരുതരമാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്കലോണിക്ക് പ്രശ്നമൊന്നമില്ലെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ട്വീറ്റ് ചെയ്തു. നിസാര പരിക്കേയുള്ളുവെന്ന് സ്കലോണിയും ട്വീറ്റ് ചെയ്തു