SHARE

ജംഷഡ്പൂരിനതിരെ രണ്ടുഗോളിന് പിന്നില്‍ നിന്നശേഷം തിരിച്ചു വന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അഭിനന്ദിച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരി. ബ്ലസ്‌റ്റേഴ്‌സ് താരങ്ങള്‍ കാട്ടിയ പോരാട്ട വീര്യം അഭിനന്ദനാര്‍ഹമാണെന്നും താന്‍ അതില്‍ അഭിമാനിക്കുന്നതായും ഷട്ടോരി പറഞ്ഞു

പൊതുവെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പോരാട്ട വീര്യം നഷ്ടപ്പെടേണ്ടതാണെന്നും എന്നാല്‍ ഇന്നലെ അതുണ്ടായില്ലെന്നും പരിശീലകന്‍ പറഞ്ഞു. താന്‍ നടത്തിയ രണ്ട് മാറ്റങ്ങളും മികച്ചതായിരുന്നുവെന്നും സഹല്‍ കളത്തിലിറങ്ങി നടത്തിയത് മികച്ച പ്രകടനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമുവേലും നന്നായി കളിച്ചെന്നും ഇപ്പോളും അലട്ടുന്ന പരിക്കുകളില്‍ നിന്നും മുക്തരായി തിരിച്ചു വരാനായാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ ലീഗിലെ മറ്റു ടീമുകള്‍ക്ക് ഭയക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.